
ഉറങ്ങിപ്പോയതെപ്പോഴെന്നറിയില്ല
ബാഹ്യമായ തേങ്ങലിനൊടുവില്‍
അവര്‍ക്ക് കട്ടിലൊഴിഞ്ഞുകിട്ടിയേക്കാം.
സംഭോഗത്തിനനന്തരം ശാന്തതയിലെന്നപോലെ
ധമനികളില്‍ രക്ത വേഗത്തിന്മാറ്റമുണ്ടായേക്കാം.
ചുറ്റിലും നിന്നവരോട് മാറിനില്‍ക്കാന്‍ പറയണം
ചെറു ജാലകത്തിനപ്പുറം ആ മാവിനെന്തുപറ്റിയെന്നറിയണം
എങ്കിലുമെനിക്കറിയാം....
ഞാന്‍ അത്യാസന്ന നിലയിലാണ്.
ആര്‍ത്തവവിരാമം
വാര്‍ധക്യത്തിലുമവളില്‍ കാന്തി ജ്വലിച്ചിരുന്നിരിക്കണം
അല്ലെങ്കിലീ വൈകിയ വേളയിലവള്‍ പൂത്തതെന്തിന് ?
കാലം തെറ്റി വന്ന തെക്കന്‍ കാറ്റിലും കൂരിരുട്ടിലെ പേമാരിയിലും
ഈ ചെറുപുഷ്പ്പങ്ങളെ കാത്തീടുവാന്‍ അവളെക്കൊണ്ടാവുമോ .
അവളില്‍ ആര്‍ത്തവവിരാമം സംഭവിച്ചെന്ന്
ഭോഗിച്ചവന്‍ അചഞ്ചലമായി കരുതിയിരിക്കണം
തണലായിരുന്നവള്‍
അവളുടെ സിരകളില്‍ കാമാര്‍ത്തിയുണ്ടായിരുന്നു
വിശന്ന വയറുകള്‍ക്ക് അനേകം കനികളാല്‍
അവള്‍ മധുരമൂട്ടിയിരുന്നിരിക്കണം
അനേകം കൈകളാല്‍ തണലായും താരാട്ടായും വിളങ്ങിയിരുന്നു.
യൗവനം അവള്‍ക്കുത്സവമായിരുന്നു
പ്രണയകാലം
ഇലകള്‍ തളിരിട്ടപ്പോള്‍
തണലായ് നിന്നവനുണ്ടായിരുന്നു
അവള്‍ക്കറിയണമായിരുന്നു,
അവന്‍റെ നിസ്സീമമായ സ്നേഹം
കാലം വേര്‍പെടുത്തിയതെന്തിന് ?
അഞ്ജാതമായവ
അവളുടെ പിറവി ഇന്നും അഞ്ജാതമാണ്
ഏതു മലന്ജെരുവിലാണെന്നതു
ഏന്തി വന്ന കാറ്റിനു പോലുമറിയല്ല .
കണ്ണീരു പോലെവന്ന ചാറ്റല്‍മഴക്കും
അവളുടെ അച്ഛനമ്മമാരെക്കുറിച്ച് യാതൊന്നുമറിയില്ല .
