Saturday, March 23, 2013

പൊരുത്തക്കേടുകൾ

പൊരുത്തക്കേടുകൾ

ആത്മബലിയിലുമെന്നിലെ നിന്നിലും, ഞാൻ കണ്ടതു
പൊരുത്തക്കേടുകൾ  മാത്രമാണ്,
അന്വോന്യം ഘാടാലിംഗനം ചെയ്യവേ,
ചുംബിക്കാൻ മറന്ന രാവുകളെ പോലെ...
പുലർവേളയെക്കിനാവു കണ്ടു കിടന്ന,
പുതപ്പിനുള്ളിലിരു വിടവുകളെ പോലെ.
എന്നിലെ വ്യഥ കരിന്തിരി കത്തുന്നത്,
നിനക്കു കാണാമായിരുന്നു
ഒരു കുറ്റവാളിയെപോലെ, അതുണ്ടാക്കുന്ന തമസ്സിൽ
ഇരിക്കുക മാത്രമാണ് നീ ചെയ്തത്
നിറ വയറുമായി നിൽക്കവെ ,
കരഞ്ഞ മുഖമുള്ള കളിപ്പാവകളെ  തേടിഞാനലഞ്ഞു
നിനക്കു ചുറ്റുമതു കൂട്ടിവയ്ക്കുവാൻ,
നിന്നിലെ പുഞ്ചിരിയെ കണ്ടെത്തുവാൻ.

 നീ ചുവരിലുറപ്പിച്ച ഘടികാരങ്ങളുണർന്നിരുന്നു
നിദ്രാവിഹീനമായവയെന്നിൽ പാദസേവ ചെയ്തു
അസ്തമയങ്ങളിലെവിടെയോ നീ സന്തോഷിച്ചു
അവശേഷിച്ച ഒരു തുള്ളി മദ്യം ചെടിച്ചുവട്ടിലുഴിച്ചു .
നീ ലയനങ്ങളെ പ്രണയിച്ചു ,
ഞാനതി ൻറെ പൊരുൾ തേടി നടന്നു
നീ എന്റെ നഗ്നതയെ കണ്ടില്ല.
ഞാനിനി ഉടയാടകളെ തിരയട്ടെ.....
നിരത്തി വച്ച പോരുത്തക്കേടുകളുരച്ചു നോക്കുന്നു
കാലത്തിന്റെ കയങ്ങളിലേക്ക് വലിച്ചെറിയുന്നു .
 
  

8 comments:

  1. nalla kavithakalaanu vishakhintethu .............aashamsakal.................!

    ReplyDelete
  2. നല്ല വരികൾ

    ശുഭാശംസകൾ...

    ReplyDelete
  3. എഴുതി കഴിഞ്ഞതിന്റെ ഇരട്ടി സന്തോഷം മറ്റാരെങ്കിലും അതു വായിച്ചു അഭിപ്രായം പറയുമ്പോൾ ആണ് thqqqqqqqqqqq....thz a lotttttttt

    ReplyDelete
  4. എനിയ്ക്കൊന്നും മനസ്സിലായില്ലാ കേട്ടോ

    ReplyDelete
  5. ആശംസകൾ
    വരികൾ കൊള്ളാം,
    ആശയപൂർണ്ണതക്കുള്ള കാവ്യത്തിന്റെ ആത്മാവ് എവിടെയെക്കെയോ നഷ്ടമായിട്ടുണ്ടോ എന്ന് ഒരു സംശയം,

    ReplyDelete
    Replies
    1. valare nanni :) vaayichatinu
      blog le mattu kavitakalum vaayichu nokkane
      tnq tnz a lot :)

      Delete